|
|
മലയാളം ഗ്രൂപ്പ്ആമുഖംOpen Solaris എന്ന ലോകനിലവാരത്തിലുള്ള Operating System ത്തെ മലയാളത്തിന്റെ അനന്തസാധ്യതകളേയ്ക്കു കൈപിടിച്ചുയര്‍ത്താനുള്ള ഒരു കൂട്ടായ്മയാണിത്. ലക്ഷ്യങ്ങള്‍* ഭാഷയ്ക്കനുസരിച്ച് യന്ത്രത്തേയും തന്ത്രത്തേയും രൂപപ്പെടുത്താനുള്ള ഭാഷാസ്നേഹികളുടെ പോരാട്ടങ്ങളില്‍ പങ്കാളിയാവുക. വികലമായ അളവുകോലുകള്‍ക്കനുസരിച്ചു കീറിമുറിയ്ക്കപ്പേട്ട ഭാഷയെ പുനരുജ്ജീവിപ്പിക്കുക. * മലയാളികള്‍ക്ക് അര്‍ത്ഥസമ്പൂര്‍ണ്ണവും പരിപൂര്‍ണ്ണവുമായ മലയാള desktop അനുഭവവേദ്യമാക്കുക. * ഇതിനായി തുറന്നതും സ്വതന്ത്രവുമായ മാനദണ്ഡങ്ങളേയും ഏകകങ്ങളേയും അടിസ്ഥാനപ്പെടുത്തി OpenSolaris software കള്‍ നിര്‍മ്മിക്കുക. * Open Solaris ലെ പ്രധാനപ്പെട്ട എല്ലാ applications ഉം ഗുണനിലവാരം ഉറപ്പാക്കിയ അനുയോജ്യമായ മലയാള തര്‍ജ്ജമകള്‍ നല്‍കുക. * Open Solaris ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ള ഭാഷസ്നേഹികളെ സഹായിക്കുക. മലയാളത്തേയും സ്വതന്ത്ര computer സംസ്ക്കാരത്തേയും സ്നേഹിക്കുന്ന എല്ലാവരേയും ഈ കൂട്ടായ്മയിലേയ്ക്കു സ്വാഗതം ചെയ്യുന്നു. ഈമെയില്‍ വിലാസങ്ങള്‍* g11n-ml-discuss കൂട്ടായ്മയിലെ എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്ന ഈമെയില്‍ ഗ്രൂപ്പ് നിലവില്‍ പരിഗണയിലുള്ള സംരംഭങ്ങള്‍
Bugs and RFEsമലയാളം Open Solaris ഉപയോഗിക്കുമ്പോള്‍ കാണുന്ന പ്രശ്നങ്ങളും പിന്നെ ഭാവിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന നൂതന സംവിധാനങ്ങളേയും കുറിച്ച് താഴേ കൊടുത്തിരിക്കുന്ന category/sub-categoryയില്‍ വിവരണങ്ങള്‍ സമര്‍പ്പിക്കുക. ഉപയോഗിക്കേണ്ട category/sub-category * library l10n-common * for any translated messages at system libraries, Malayalam locale system libraries, and the locale itself. * utility l10n-common for any translated messages at commands and utilities, and Malayalam applications. സാധ്യമെങ്കില്‍ bugs report ചെയ്യുന്നതിനു മുന്‍പായി അതേ തരത്തിലുള്ള bugs നിലവില്‍ ഇല്ല എന്നുറപ്പുവരുത്തുക. നന്ദി |